ഇടുക്കി സർക്കാർ മെഡിക്കല്‍ കോളജിലെ ഔട്ട്സോഴ്സ് താത്കാലിക ലാബ് ടെക്നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.
യോഗ്യത : എം എല്‍ ടി ( ഡി എം ഇ ) ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടി (കെ യു എച്ച് എസ് ) പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും സഹിതം അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0486 – 2233075, 0486 – 2233076.