രാജ്യത്തിൻ്റെ പുതി ഉപരാഷ്ട്രപതി ആരന്ന് ഇന്നറിയാം. രാവിലെ പത്തു മുതൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ആരംഭിക്കുന്ന വേട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ തുടരും. മഹാരാഷ്ട്രയിലെ ഗവർണ്ണരും മുതിർന്ന ബി ജെ പി നേതാവുമായ സി പി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. എൻ ഡി എ മുന്നിണിയും ഇന്ത്യ സഖ്യവും ഇന്നലെ എം പിമാർക്കായി പരിശീലനം നൽകാനായി മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. എന്നാൽ ബിജു ജനതാദൾ, ബി ആർ എസ് കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ല.
എൻ ഡി എ പക്ഷത്തു നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണത്തിലാണ് ബി ജെ പി നേതൃത്വം. എം പിമാരെ പല ഗ്രൂപ്പുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ വോട്ടെടുപ്പിനായി കൊണ്ടുവരും. വൈ എസ് ആർ കോൺഗ്രസിൻ്റെ പിന്തുണ എൻ ഡി എ സ്ഥാനാർഥിക്കാണന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ നടക്കുക. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
