ഹിമാചലില്‍ മേഘവിസ്‌ഫോടനം ; നാലു പേര്‍ മരിച്ചു , മൂന്നു പേര്‍ക്ക് പരിക്ക്

At Malayalam
1 Min Read

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്‌ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ നാലുപേര്‍ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

അതേസമയം പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ മരണം 51 കടന്നു. 300 ഓളം കന്നുകാലികള്‍ ഒലിച്ചുപോയി.58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1955 നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടു. പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment