കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി മുൻ ബി ജെ പി നേതാവ് തിരൂര്‍ സതീഷ്. ബി ജെ പിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബി ജെ പി തൃശ്ശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി കൂടിയായ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി രൂപ ആറു ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്‍റെ മൊഴി. വെളിപ്പെടുത്തലിന്‍റെ അനുബന്ധ രേഖകൾ തൽക്കാലം പ്രദർശിപ്പിക്കുന്നില്ലന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
