ചലച്ചിത്ര സംവിധായകൻ നിസാർ അന്തരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശിയാണ്. 1994 ൽ പുറത്തിറങ്ങിയ സുദിനമാണ് നിസാർ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നാലെ ദിലീപ്, പ്രേംകുമാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ത്രീമെൻ അർമി വൻ വിജയമായി.
കരൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാറിൻ്റെ വേർപാടിൽ വിവിധ ചലച്ചിത്ര സംഘടനകളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.