നവീൻ ബാബു കേസ് : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

At Malayalam
1 Min Read

കണ്ണൂർ മുൻ അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഈ ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.

നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. സി ബി ഐ അന്വേഷണം നടത്തിയാൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കുവെന്നും കേരള പൊലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടാനുള്ള സാധ്യതയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പിന്നീട് പ്രതികരിച്ചു. ഹർജി തള്ളിയത്തിൽ തങ്ങൾക്ക് നിരാശയുണ്ട്. അടുത്ത നിയമ നടപടികളെ കുറിച്ച് കുടുംബം ആലോചിക്കുന്നുണ്ടെന്നും മഞ്ജുഷ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment