ന്യൂയോര്‍ക്കില്‍ ബസ് അപകടം : 5 മരണം; ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍ അപകടത്തിൽപ്പെട്ടു

At Malayalam
1 Min Read

അമേരിക്കയിലെ ന്യൂയോർക്കിൽ ഇന്ത്യക്കാരടക്കം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 54 അംഗ വിനോദസഞ്ചാരികളുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന, ഫിലീപ്പീന്‍സ് സ്വദേശികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12.30 ഓടെയാണ് അപകടമുണ്ടായത്. ബഫല്ലോ നഗരത്തിനടുത്ത് പെൻബ്രോക്കിലെ ദേശീയപാതയിലാണ് സംഭവം. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് തെക്കു വടക്ക് 40 മൈൽ അകലെയാണ് അപകടമുണ്ടായ സ്ഥലം.

അപകട കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്‌റ്റേറ്റ് പൊലീസ് ട്രൂപ്പ് കമാന്‍ഡര്‍ ആന്‍ഡ്രെ റേ ബി ബി സിയോട് പറഞ്ഞു.

Share This Article
Leave a comment