നാഗാലാൻ്റിലെ ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. വീഴ്ചയിൽ തലയിൽ ഗുരുതരമായ പരിക്കു പറ്റിയതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ബി ജെ പിയുടെ സമുന്നത നേതാവായിരുന്ന ഗണേശൻ പാർട്ടിയിൽ പല സുപ്രധാന സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയുടെ തമിഴ്നാട് ഘടകം പ്രസിഡൻ്റായും അദ്ദേഹം ചുമതല നിർവഹിച്ചിട്ടുണ്ട്.
