എല്‍ ഡി എഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് കനഗോലു സര്‍വേ

At Malayalam
1 Min Read

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി വിവരം. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു നിർദേശിക്കുന്നു. 14 സീറ്റുകളില്‍ എൻ ഡി എ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ ഡി എയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ ഡി എ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

മുസ്ലിം വോട്ടുകള്‍ യു ഡി എഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് കനഗോലു പറയുന്നത്. ഇരുമുന്നണികളും 40 ശതമാനം വോട്ട് നേടുമെന്നാണ് കണക്ക്. നേരിയ മുന്‍തൂക്കം യു ഡി എഫിനാണ്. എന്‍ ഡി എ 15 ശതമാനം വോട്ട് നേടുമെന്നും കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment