സംസ്ഥാന ജലസേചന വകുപ്പിൻ്റെ കീഴിൽ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് വേണ്ടി വന്നാൽ മാറി താമസിക്കാ ന്യൂ തയ്യാറാവണം എന്നും അറിയിപ്പിൽ പറയുന്നു.
