കെ എസ് ആർ ടി സിയിലെ മുഴുവൻ ജീവനക്കാർക്കും ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെ എസ് ആർ ടി സിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ഇതിനോടകം വിതരണം ചെയ്തതായി കെ എസ് ആർ ടി സി അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നന്നും തുടർന്നുള്ള മാസങ്ങളിലും കെ എസ് ആർ ടി സി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടണ്ടന്നും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.