വിഷ്ണുജിത്തിൻ്റെ ലൊക്കേഷൻ കിട്ടി

At Malayalam
0 Min Read

മലപ്പുറം ജില്ലയിലെ പള്ളിപ്പുറത്ത് നിന്നു കാണാതായ വിഷ്ണുജിത്തിൻ്റെ ഫോൺ ഓണായതായി വിവരം. തമിഴ്നാട് കൂനൂരിലാണ് ഫോണിൻ്റെ ലൊക്കേഷൻ കാണിക്കുന്നത്. അന്വേഷണ സംഘം തമിഴ്നാട് പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.

ഈ മാസം എട്ടിന് വിവാഹം നടക്കാനിരിക്കെയാണ് പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ തൊഴിലാളിയാണ് വിഷ്ണുജിത്ത്.

Share This Article
Leave a comment