വയനാട്ടിലെ കേണിച്ചിറയിൽ കടുവ ഒരു രാത്രി കൊണ്ട് മൂന്നു പശുക്കളെ കൊന്ന മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ രണ്ട്, പതിനാറ്, പത്തൊമ്പത് വാർഡുകളിലാണ് നിരോധനാജ്ഞ. 48 മണിക്കൂർ സമയമാണ് നിരോധനാജ്ഞ നിലനിൽക്കുക.
അതേ സമയം വയനാട്ടിൽ പുതിയ ഡി എഫ് ഒയെ നിയമിച്ചു കൊണ്ട് ഞായറാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. മുൻ ഡി എഫ് ഒ സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്. കേണിച്ചിറ മേഖലയിൽ കടുവാ ആക്രമണവും ജില്ലയുടെ വിവിധ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലുമാണ് ഡി എഫ് ഒ യെ അടിയന്തരമായി നിയമിച്ച് സർക്കാർ ഉത്തരവായത്.
