വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*കോൺഗ്രസ് ഭരിക്കുന്ന വെള്ളറട പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ അഴിമതി ; ഡി വൈ എഫ് ഐ പ്രതിഷേധിച്ചു.

*കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

*ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. ഈ വർഷം സെപ്റ്റംബറിലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

*കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. റെയ്ഡിൽ പിടിച്ചെടുത്തത് കേരസൂര്യ, കേര ഹരിതം എന്നീ ബ്രാൻഡുകളുടെ വെളിച്ചെണ്ണകൾ .

- Advertisement -

*ഒരു വിലാസത്തിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെ കൊച്ചിയിലും കള്ള വോട്ട് തട്ടിപ്പെന്ന് പരാതി.

*പ്രസ്ഥാനത്തെ നശിപ്പിക്കാൻ വന്ന ബിസിനസുകാരൻ. രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മുൻ ഒ ബി സി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിപിൻ കുമാർ തൃപ്പലവൂർ.

*സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി.

*തലസ്ഥാനത്ത് യുവാക്കൾക്കു നേരെ പൊലീസിന്റെ ക്രൂരത. തലയോട്ടിക്ക് പരിക്കേറ്റ ഒരാൾ വെന്റിലേറ്ററിൽ. ആരോപണം നിഷേധിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ്.

*കെ ടി യു – ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ; ഗവർണരുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

- Advertisement -
Share This Article
Leave a comment