കോഴിക്കോട് താമരശേരിയിൽ ഷഹബാസ് എന്ന വിദ്യാർത്ഥിയെ വധിച്ച കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളും എസ് എസ് എല്‍ സി പരീക്ഷയെഴുതി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവര്‍ക്കായി പരീക്ഷ കേന്ദ്രo സജ്ജമാക്കിയത്. പ്രതിപക്ഷ യുവജന – വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ സംഘടനകളുടെ സംഘർഷവുമായി ബന്ധപ്പെട്ട 85 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹബാസ് വധക്കേസിലെ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ പിതാവിനെയും കേസിൽ പ്രതി ചേര്‍ക്കാനുള്ള നടപടികളുമായി കേസന്വേഷണ സംഘം മുന്നോട്ടു പോവുകയാണ്.
