സംസ്ഥാനത്ത് നാളെ സാമൂഹിക സുരക്ഷ പെൻഷൻ വിവിധ ക്ഷേമ നിധി പെൻഷൻ എന്നിവ വിതരണം ചെയ്തു തുടങ്ങും. ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് വിതരണം ചെയ്യുന്നത്. നിലവിൽ അഞ്ചു മാസത്തെ പെൻഷൻ മുടങ്ങിയിട്ടുണ്ട്. 900 കോടി രൂപ ഇതിലേക്കായി അനുവദിച്ചിട്ടുണ്ടന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടർന്നാണ് പെൻഷൻ നൽകാൻ വൈകുന്നതെന്ന് ബാലഗോപാൽ ആവർത്തിച്ചു. കേന്ദ്ര വിഹിതം നൽകാതായിട്ട് കാലങ്ങളായി. പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ പെൻഷൻ തുക നൽകാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലെത്തിക്കുന്ന വിധമാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ളവർക്ക് അങ്ങനെയും തുക ലഭിക്കും
