വയനാട് ദുരന്തബാധിതർക്ക് ധനസഹായം വിതരണം ചെയ്തു

At Malayalam
1 Min Read

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികൾക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക് 50,000 രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5,000 രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്.

മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേർക്കായി 15,35,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തിൽ ബോർഡ് വിതരണം ചെയ്തത്. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എം സുനിൽ അധ്യക്ഷനായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment