ജൂൺ മാസം 25 ന് കേരളത്തിൽ രാജ്യസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു നടത്തും. ഇതു സംബന്ധിച്ച വിജ്ഞാപനം ജൂൺ ആറിന് ഉണ്ടാകും. സി പി എം നേതാവ് എളമരം കരിം , സി പി ഐ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
പത്രികകൾ ജൂൺ 13 വരെ നൽകാം. 18 ആണ് പത്രിക പിൻവലിയ്ക്കേണ്ട അവസാന ദിവസം. 25 രാവിലെ ഒമ്പതു മുതൽ വോട്ടു ചെയ്യാം. നാലു മണി വരെ വോട്ടെടുപ്പുണ്ടാകും, അന്നു തന്നെ ഫലവും അറിയാനാകും.