സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

At Malayalam
1 Min Read

സ്വവർഗ വിവാഹത്തിന് രാജ്യത്ത് നിയമ സാധുതയില്ല. സ്വവർഗ വിവാഹം സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ 3-2നാണ് ഹർജികൾ കോടതി തള്ളിയത്. അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ. കൗളും മാത്രമാണ് ഹർജിക്കാരുടെ വാദം അംഗീകരിച്ചത്.

പി.എസ്. നരസിംഹ, രവീന്ദ്ര ഭട്ട്, ഹിമ കോലി എന്നിവർ ഹർജിക്കാരുടെ ആവശ്യം തള്ളി. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി വിധി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദങ്ങൾ കേട്ടത്.സ്വവർഗ വിവാഹം പാർലമെന്റിന് വിടാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്ന് വിലയിരുത്തിയാണ് ഭൂരിപക്ഷവിധി സ്വവർഗ വിവാഹത്തിന് എതിരായത്.

- Advertisement -

മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിലാണ് അഞ്ചു മാസത്തിനുശേഷം കോടതി വിധി പറഞ്ഞത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment