ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ ആവശ്യമില്ലെന്ന് യുഡിഎഫ്. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ കൂടി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുമെന്നും. വ്യക്തികള്‍ക്ക് സ്വതന്ത്രമായ രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു.
രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തിയ സമയത്ത് കൽപറ്റയിൽ നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ് പതാക ഉപയോഗിച്ചില്ലെന്ന വിമർശനങ്ങൾക്ക് എം.എം. ഹസൻ മറുപടി നൽകി. ഇതു പാർട്ടിയിലും യുഡിഎഫിലും ആലോചിച്ചു കൈക്കൊണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
