വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. ഇന്ന് 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിലേയ്ക്ക് പുറപ്പെടും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെയാണ് സ്ഥലം എം പി കൂടിയായ രാഹുൽ ഗാന്ധി വയനാട് എത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വരുന്നത്.നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചുപോകും.