കെ എസ് എഫ് ഇ കുടിശികയിൽ ആശ്വാസമെന്ന്

At Malayalam
1 Min Read

കെ എസ്‌ എഫ്‌ ഇയിൽ ചിട്ടി, വായ്‌പാ കുടിശിക ഉള്ളവർക്ക് ആശ്വാസമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ തീരുമാനമായി. ഇതിനായി ‘ആശ്വാസ്‌ 2024’ എന്ന പദ്ധതി ഓഗസ്റ്റ് ഒന്നിന്‌ ആരംഭിക്കും. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെ എസ്‌ എഫ്‌ ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിൽ നടപ്പാക്കുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കെ എസ് എഫ് ഇ ചിട്ടിയുടെ കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി കുടിശികയുടെ പലിശയിലും വായ്‌പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ്‌ നൽകുന്നതാണ് ആശ്വാസ് 2024 പദ്ധതി.

2018 ഏപ്രിൽ ഒന്നിനുമുമ്പ്‌ കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക്‌ 50 ശതമാനം പലിശ ഇളവും വായ്‌പയ്‌ക്ക്‌ 50 ശതമാനം പിഴപ്പലിശ ഇളവും നൽകും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്‌. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ 40 ശതമാനവും 2022 ഏപ്രിൽ മുതൽ 2023 മാർച്ച്‌ മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ 30 ശതമാനം വീതവും 2023 മാർച്ച്‌ ഒന്നുമുതൽ 2023 സെപ്‌തംബർ 30 വരെയുള്ള കുടിശികകൾക്ക്‌ 25 ശതമാനവും വീതമാണ്‌ ഇളവ്‌ ലഭിക്കുക.

ഭവന വായ്‌പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന്‌ തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട്‌ തീർപ്പാക്കാനുമാകും.
മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന്‌ തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും. ശാഖയിൽനിന്ന്‌ റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട്‌ പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ്‌ കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക്‌ ചുമതല നൽകും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത്‌ മേളകളും സംഘടിപ്പിക്കും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment