പാലായിലെ അപകടത്തിൽ 3 പേർക്ക് പരിക്ക്

At Malayalam
0 Min Read

കോട്ടയം ജില്ലയിലെ പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഒരു വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ഈ അപകടത്തിൽ പരിക്കു പറ്റിയതായാണ് വിവരം. കാർ യാത്രക്കാരായ ജയലക്ഷ്മി, ജയലക്ഷ്മിയുടെ മക്കളായ ലോറൽ, ഹെയ്ലി എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എലിക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രാവിലെ പാലാ – പൊൻകുന്നം റോഡിൽ പൂവരണിക്കു സമീപമാണ് അപകടം സംഭവിച്ചത്. പൊലിസ്, അഗ്‌നിരക്ഷാ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment