ഓർമയിലെ ഇന്ന്: ജനുവരി – 14

At Malayalam
1 Min Read

ലെനിൻ രാജേന്ദ്രൻ

മലയാളചലച്ചിത്ര സം‌വിധായകനും തിരക്കഥകൃത്തുമായിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്കു വഴങ്ങാതെ കലാമൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ സം‌വിധായകരിലൊരാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ 1985 ൽ പുറത്തിറങ്ങിയ “മീനമാസത്തിലെ സൂര്യൻ” ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്രം പറയുന്ന “സ്വാതിതിരുന്നാൾ” സംഗീത പ്രാധാന്യമുള്ള ഉജ്ജ്വലമായ ചിത്രമായിരുന്നു. 1992 ൽ സം‌വിധാനം ചെയ്ത “ദൈവത്തിന്റെ വികൃതികൾ” എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. മാധവിക്കുട്ടിയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ “മഴ” എന്ന ചിത്രം .2003 ലെ “അന്യർ” എന്ന ചിത്രം കൈകാര്യം ചെയ്തത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്‌. ചില്ല് അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ചിത്രമാണ്. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment