തലൈവര്‍ 171 എന്ന ചിത്രത്തെ പറ്റി ഇതിനോടകം സിനിമാലോകത്ത് ഏറെ ചർച്ചകൾ നടന്നു കഴിഞ്ഞു . കോളിവുഡിലെ മോസ്റ്റ് സെന്‍സേഷണൽ ഡയറക്ടര്‍ ലോകേഷ് കനകരാജും സൂപ്പർസ്റ്റാർ രജനികാന്തും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ ചർച്ചയാകുന്നത് രജനിക്ക് ഈ ചിത്രത്തിൽ ആര് വില്ലനാകുന്നു എന്നതിനെ സംബന്ധിച്ചാണ്.
ലോകേഷ് – രജനികാന്ത് ചിത്രം 2024 ഏപ്രിലോടെ തുടങ്ങുമെന്നാണ് അറിയുന്നത്. തമിഴിലെ ചില മുന്‍നിര താരങ്ങളെ വില്ലനാകുവാന്‍ ലോകേഷ് സമീപിച്ചെങ്കിലും തീരുമാനമൊന്നുമായില്ല.വിജയ് സേതുപതിയെ സമീപിച്ചെങ്കിലും അതും വിജയിച്ചില്ലത്രേ.ലോകേഷിന്റെ വിജയ് ചിത്രം മാസ്റ്ററിലും കമൽ ഹാസന്റെ വിക്രത്തിലും വില്ലന്‍ വിജയ് സേതുപതിയായിരുന്നു. വില്ലൻ വേഷങ്ങളോട് അദ്ദേഹത്തിനിപ്പോൾ വലിയ താല്പര്യമില്ലന്നുമറിയുന്നു.
തലൈവര്‍ 171 നിര്‍മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിലാണ്. രജനികാന്തിന്റെ ജയിലർ നിർമിച്ചതും അവർ തന്നെ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാരൂഖ് ഖാനെ പരിഗണിച്ചിരുന്നു. ഷാരൂഖ് ഖാനെ ലോകേഷ് സന്ദർശിക്കുകയും ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു എന്നും കേൾക്കുന്നു. രജനികാന്ത് ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചതിൽ സന്തോഷമറിയിച്ച ഷാരൂഖ്, തിരക്കുകൾ ചൂണ്ടി കാണിച്ച് ലോകേഷിനെ മടക്കി അയച്ചു.
അങ്ങനെ ലോകേഷും രജനി ആരാധാകരും കാത്തിരിക്കുന്നു ആ സൂപ്പർ വില്ലന്റെ വരവിനു വേണ്ടി ; ആരാണയാൾ ?
