റിലീസിനൊരുങ്ങുന്ന മലയാള സിനിമകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമാണ് എമ്പുരാൻ. സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ തുടർച്ചയാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന്എ ത്തും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വൈകുന്നേരം അഞ്ച് മണിക്കാകും ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുക. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായിരുന്നു. ജനുവരിയിലാണ് സെക്കൻഡ് ഷെഡ്യൂൾ ആരംഭിക്കുക. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളിൽ സിനിമയ്ക്ക് ഷൂട്ടിംഗ് ഉണ്ടെന്നാണ് വിവരം.
