മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. പൃഥ്വിരാജ് എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച ഗംഭീര ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്.
വന്‍ പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫൈറ്റ് വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാൽ ആണ് പോസ്റ്ററില്‍. ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍.
ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ദില്ലി- ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു.
എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ജനുവരിയിലാണ് ആരംഭിക്കുക. യു.എസ്, യു.കെ, അബുദാബി എന്നിവിടങ്ങളിലാവും ഷൂട്ടിങ്. എമ്പുരാന്റെ യു.എസ് ഷെഡ്യൂളിൽ ടൊവിനോ തോമസും ഉണ്ടായേക്കും.
