ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

At Malayalam
0 Min Read

സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലും ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment