വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read
  • മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും.

*വിദ്യാര്‍ഥികള്‍ ഇനി പരീക്ഷാ ചൂടിലേക്ക്. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ഇന്നു മുതൽ.

*2026 മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ ഈ വർഷത്തെ ഗജമേള നടക്കും.

*തിരുവനന്തപുരത്ത് ‌മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ.

*പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.

- Advertisement -

*വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം, രണ്ടു സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

*ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം കിട്ടി, എസ് ഐ ടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം കിട്ടിയത്.

*വാമനപുരം ഗവ : ഐ ടി ഐയില്‍ 2018 മുതല്‍ 2020 വരെ പ്രവേശനം നേടിയിട്ടുള്ള ട്രെയിനികളുടെ കോഷന്‍ ഡെപ്പോസിറ്റ് കിട്ടാൻ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷിക്കണം.

*മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ചെയ്യുന്നതിനുളള അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment