പരസ്യചിത്ര നിർമ്മാണത്തിന് താത്പര്യപത്രം ക്ഷണിച്ചു

At Malayalam
1 Min Read

സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിക്കുന്നതിലേക്കായി സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവയിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രത്തോടൊപ്പം തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്ന പരസ്യചിത്രത്തിന്റെ ആശയവും സ്‌ക്രിപ്റ്റും കൂടി സമർപ്പിക്കണം.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരസ്യചിത്രത്തിന്റെ ആശയം, സ്‌ക്രിപ്റ്റ് എന്നിവ സഹിതം ആഗസ്റ്റ് 11 ന് വൈകിട്ട് 5 ന് മുൻപായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി , തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാന സെല്ലുമായി ബന്ധപ്പെടാം. ഫോൺ :  9544838478

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment