യു സി കോളജിൽ പ്രിൻസിപ്പലിനെ കരിഓയിൽ ഒഴിച്ച് കെ എസ്‌ യു. പത്തോളം പേർ പിടിയിൽ

At Malayalam
1 Min Read

ആലുവ യു സി കോളജിൽ പ്രിൻസിപ്പലിനു നേരെ കരി ഓയിൽ പ്രയോ​ഗിച്ച് കെ എസ്‌ യു. കോളജിൽ നിന്നു പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം.

പത്തോളം കെ എസ്‌ യു പ്രവർത്തകരെ അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ വനിതാ പൊലീസിനും പരിക്കേറ്റു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.

അതിക്രമം തടയാൻ ശ്രമിച്ച ജീവനക്കാരുടേയും വനിതാ പൊലീസിൻ്റെയും വസ്ത്രങ്ങളിലും കരിഓയില്‍ ഒഴിച്ചു. അച്ചടക്ക ലംഘനം നടത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി സി നല്‍കിയ സംഭവത്തിൻ്റെ പേരിലാണ് കെ എസ് യു അതിക്രമം നടത്തിയത്.

ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവർക്കാണ് നിര്‍ബന്ധിത ടി സി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

- Advertisement -

കോളജ് നിര്‍ദ്ദേശത്തിന് വിരുദ്ധമായി കോളജ് യൂണിയൻ്റെ നേതൃത്വത്തിൽ രാത്രി വൈകി ഗസല്‍നൈറ്റ് സംഘടിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്.

വൈകിട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ കോളജിലെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സമരക്കാര്‍ കരി ഓയിലുമായി പ്രിന്‍സിപ്പാളിനെ തടയാനെത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment