തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിട്ടേക്കും. പൊലീസുകാരെ പിരിച്ചുവിടാമെന്ന് ഡി ജി പിക്ക് നിയമോപദേശം ലഭിച്ചതായി വിവരം. നാലു പൊലീസുകാർക്കെതിരെ സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി ഐ ജി ഉത്തരമേഖല ഐ ജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി എസ് സുജിത് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സി സി ടി വി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത് പറഞ്ഞു.