മുഖ്യമന്ത്രി നടത്തിയ ഓണവിരുന്നിൽ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ശക്തമായി വിമർശിച്ച് മുൻ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി. താനായിരുന്നുവെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നുവെന്നാണ് സുധാകരൻ അർധശങ്കക്കിടയില്ലാതെ പറഞ്ഞത്. കുന്നംകുളത്തെ പോലീസ് മർദനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെയാണ് സുധാകരൻ്റെ വിചിത്രമായ പ്രതികരണം ഉണ്ടായത്.