മെഡിക്കൽ കോളേജ് യൂറോളജിയിൽ ശസ്ത്രക്രിയ തുടരും

At Malayalam
0 Min Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വിഭാഗത്തിൽ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള യൂണിറ്റ് ഒന്നിൽ ശസ്ത്രക്രിയകൾ തുടരും. കഴിഞ്ഞദിവസം യൂണിറ്റ് ഒന്നിന്റെ ശസ്ത്രക്രിയ നടക്കേണ്ടുന്ന ദിവസം ഇ എം എസ് ലിത്തോക്ലാസ്റ്റ് എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന പ്രോബ് കേടായതിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ഇടപെട്ട് പ്രോബ് അടിയന്തരമായി എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ശസ്ത്രക്രിയാ ഉപകരണം കേടായെന്ന ആരോപണം ഉയർന്നതിൻ്റെ അടുത്ത ദിവസം യൂറോളജി വിഭാഗത്തിലെ മറ്റൊരു യൂണിറ്റിൽ ഇത്തരം ശസ്ത്രക്രിയകൾ നടക്കുകയും ചെയ്തിരുന്നു.

Share This Article
Leave a comment