വ്യാജ പ്രമാണ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

At Malayalam
1 Min Read

തിരുവനന്തപുരത്ത് ഡി സി സി അംഗം അനന്തപുരി മണികണ്ഠനടക്കം വ്യാജ പ്രമാണവും രേഖകളും ഹാജരാക്കി ഒന്നരക്കോടി വില വരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.

കുടപ്പനക്കുന്ന് കല്ലയം വെട്ടിക്കുഴി ചാലിൽ വീട്ടിൽ ബാബു ജോസഫിൻ്റെ മകൻ സുനിൽ ബാബു തോമസ് (42) ആണ് ഇപ്പോൾ മ്യൂസിയം പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് മണികണ്ഠനെ അറസ്റ്റ്ു ചെയ്തതിനു പിന്നാലെ ആണ് സുനിലിനെയും അറസ്റ്റു ചെയ്തിരിക്കുന്നത്.

അറസ്റ്റിലായ സുനിലാണ് മണികണ്ഠന് വസന്ത എന്ന സ്ത്രീയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. വസ്തുവിൻ്റെ യഥാർത്ഥ ഉടമയായ ഡോറയ്ക്കു പകരം വസന്ത എന്ന സ്ത്രീയെ ഉടമ എന്ന രീതിയിൽ ആൾമാറാട്ടം നടത്തിച്ച് ഭൂമിയുടെ ക്രയവിക്രയം നടത്തുകയായിരുന്നു. ധനനിച്ഛയ പ്രമാണത്തിൽ കള്ള സാക്ഷിയായി ഒപ്പിട്ടതും സുനിലാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment