കട്ടപ്പന ബസ്സ്റ്റാൻ്റിൽ ബസ് കാത്തിരുന്ന യുവാവിൻ്റെ നെഞ്ചത്തേക്ക് ഓടിക്കയറി സ്വകാര്യ ബസ് . കുമളി അരമിനി സ്വദേശി വിഷ്ണുവാണ് തൻ്റെ ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു പിടിച്ചത്. സ്റ്റാൻ്റിൽ പിന്നിലോട്ട് എടുത്ത വാഹനം പെട്ടന്ന് മുന്നിലേക്ക് കുതിച്ചു കയറി വിഷ്ണുവിൻ്റെ ദേഹത്ത് ഓടി കയറി നിന്നു. തലമാത്രമാണ് പുറത്തുണ്ടായിരുന്നത്. പെട്ടന്ന് ഡ്രൈവർ വാഹനം പിറകിലേക്ക് എടുത്തു മാറ്റി.
റിവേഴ്സ് ഗിയറിനു പകരം ഫസ്റ്റ് ഗിയർ മാറി ഇട്ട ഡ്രൈവറുടെ അനാസ്ഥമൂലം ഇന്നലെ ഒരു ജീവൻ കൂടി പൊലിഞ്ഞേനെ. കുമളി – മൂന്നാർ സർവീസ് നടത്തുന്ന ദിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് കാത്തിരിപ്പുകാർക്കുള്ള കസേരയിൽ മൊബയിൽ ഫോൺ നോക്കിയിരുന്ന വിഷ്ണുവിൻ്റെ ദേഹത്തേക്ക് അമിത വേഗതയിലാണ് ബസ് ഓടിക്കയറിയത്. ഇരുന്ന കസേര ഒടിഞ്ഞ് പിന്നോട്ടു മാറിയതും യുവാവിനു ജീവൻ നഷ്ടമാകാതിരിക്കാൻ ഇടയാക്കി. പരിക്കൊന്നും കാര്യമായി ഉണ്ടാകാഞ്ഞതും വലിയ ഭാഗ്യമായി