തിരുവനന്തപുരം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പദ്ധതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി നാല് മാസത്തേക്കാണ് നിയമനം.
യോഗ്യത : പ്ലസ്ടു, ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറട മാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കര്‍, ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ള പ്രവൃത്തിപരിചയം, ഡി സി എ / ബി എസ് സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭികാമ്യം.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 21ന് വൈകീട്ട് 5 ന് മുമ്പ് കളക്ടറേറ്റിലെ ജില്ലാ പ്ലാംനിംഗ് ഓഫീസുമായി ബന്ധപ്പെടുക. നേരിട്ടോ തപാല്‍ വഴിയോ ഇ – മെയില്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0471 – 2731317, ഇ – മെയിൽ : dpotvpm@gmail.com
