നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി ആക്രമിക്കപ്പെട്ട നടിക്ക് നല്‍കുന്നതിനെ എതിർത്ത് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. നടി ജഡ്ജിമാരെയും കോടതിജീവനക്കാരേയും അഭിഭാഷകരേയും അപമാനിക്കുകയാണെന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും, അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത വാദിച്ചു.
