ചേവായൂരിൽ സി പി എം പിന്തുണയോടെ കോൺഗ്രസ് വിമതർ

At Malayalam
0 Min Read

വിവാദമായ കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി പി എം പിന്തുണച്ച കോൺഗ്രസ് വിമത‍ർ ജയിച്ചു. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. പാനലിൽ നാലു പേർ സി പി എമ്മിൽ നിന്നും ഏഴു പേർ കോൺഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു ഇവർ മത്സരിച്ചത്.

ജി സി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡൻ്റ്. കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുട‍ർന്ന് പ്രശാന്ത് കുമാറിൻ്റെ നേത‍ൃത്വത്തിൽ വിമതർ സി പി എമ്മിനൊപ്പം ചേർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു

Share This Article
Leave a comment