അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്

At Malayalam
1 Min Read

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

2 തവണ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്ത കെജ്‌രിവാളിനെ തിങ്കളാഴ്ച രാവിലെ 11.30 യോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കെജ്‌രിവാളിന്‍റെ കസ്റ്റഡി കാലാവധി ഇഡി നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരുമെന്നും ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

- Advertisement -

കെജ്‌രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിന്‍റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകുന്നത്. എഎപി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ തന്‍റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത് എന്ന് കെജ്‌രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു.

അതേസമയം, ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ കെജ്‌രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണം, മരുന്ന്, പുസ്തകങ്ങൾ എന്നിവ ജയിലിൽ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment