ഇന്നലെ ( നവംബർ – 10) മുതൽ തിരുവനന്തപുരം ഇടപ്പഴഞ്ഞി – തിരുമല റോഡിൽ ടാർ ഇളക്കി ഇൻ്റർലോക്ക് പാകുന്ന ജോലികളും മറ്റു നവീകരണ ജോലികളും നടക്കുന്നതിനാൽ ഒരു ട്രാക്ക് പൂർണമായും അടച്ചിട്ടുണ്ട് , അതിനാൽ ഇടപ്പഴഞ്ഞി ഭാഗത്ത് നിന്നും തിരുമല പോകേണ്ട വാഹനങ്ങൾ ഇടപ്പഴഞ്ഞി കൊച്ചാർ റോഡ് വഴിയാണ് പോകേണ്ടത്.
ഇടപ്പഴഞ്ഞി, കൊച്ചാർ റോഡ്, മരുതംകുഴി , ജഗതി, തിരുമല ഭാഗങ്ങളിൽ ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471 – 2558731, 9497990005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് സിറ്റി പൊലിസ് അറിയിച്ചു
