പരാമർശങ്ങൾ ദിവ്യ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി പി എം ജില്ലാ കമ്മറ്റി

At Malayalam
1 Min Read

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി. അഴിമതിക്കെതിരെയുള്ള പരാമർശം സദുദ്ദേശപരമായ വിമർശനമാണ്. പക്ഷേ ഈ സാഹചര്യത്തിൽ അത് ഒഴിവാക്കേണ്ടതായിരുന്നു. ഇപ്പോൾ ഉയർന്നു വരുന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നവീൻ ബാബുവിൻ്റെ ദുഃഖിതരായ കുടുംബാംഗങ്ങളുടെ വേദനയിൽ പാർട്ടിയും പങ്കുചേരുന്നു. മരണത്തിൽ അതിയായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ദൗർഭാഗ്യകരമായ സംഭവമാണ് നവീൻ ബാബുവിൻ്റെ മരണമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്നു തങ്ങൾക്കനുഭവപ്പെടുന്ന തെറ്റായ ചില അനുഭവങ്ങൾ ആളുകൾ ജനപ്രതിനിധികളോട് പങ്കുവയ്ക്കാറുണ്ട്. അത്തരം സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള വൈകാരിക പ്രകടനമാകാം ദിവ്യ നടത്തിയതെന്നും ഈ സന്ദർഭത്തിൽ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സി പി എം ജില്ലാ കമ്മറ്റി പറയുന്നു.

Share This Article
Leave a comment