ദേവദൂതൻ 4K അറ്റ്മോസിൽ വരുന്നു

At Malayalam
1 Min Read

മോഹൻലാൽ – സിബി മലയിൽ ടീമിൻ്റെ ചിത്രങ്ങൾ മലയാളികൾക്ക് എന്നും ആവേശമാണ് . ദേവദൂതൻ എന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ട് അന്നു തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് . ബോക്സ് ഓഫിസിൽ ചിത്രം അത്ര മെച്ചമായിരുന്നില്ല താനും. രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രം പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു . പ്രമേയത്തിലും മേക്കിംഗിലും വ്യത്യസ്ഥത എന്ന രീതിയിൽ വിവിധ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു .

ഇപ്പോഴിതാ ദേവദൂതൻ 4K അറ്റ്മോസിൽ തിയറ്ററിൽ എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ സംവിധായകൻ സിബി മലയിൽ തന്നെയാണ് പുതിയ വിശേഷങ്ങൾ പങ്കുവച്ചിട്ടുള്ളത്. മോഹൻലാലിനു പുറമേ മുരളി , ജഗതി ശ്രീകുമാർ , ജഗദീഷ് , വിനീത് കുമാർ , ജയപ്രദ തുടങ്ങിയവരും ചിത്രത്തിലുണ്ട് . ചിത്രത്തിലെ വിദ്യാസാഗർ ഈണമിട്ട പാട്ടുകളും ഹിറ്റുകളായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment