ഹജ്ജ് അനുഷ്ടിക്കാനായി ഇന്ത്യയിൽ നിന്ന് പോകുന്ന 65 വയസു കഴിഞ്ഞവർക്ക് 18 നും 60 നും ഇടയിൽ പ്രായമുള്ള ഒരു സഹായി കൂടി ഒപ്പം കൂട്ടാം. പുരുഷൻമാർ കൂടെയില്ലാതെ 65 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സഹായിയായി 45 നും 60 നും ഇടയിൽ പ്രായമുള്ള മറ്റൊരു സ്ത്രീകൂടി ഉണ്ടാകണം. ഇന്ത്യൻ ന്യൂനപക്ഷ കാര്യ മന്ത്രാലയം നടപ്പിലാക്കിയ 2025 ലെ പുതിയ ഹജ്ജ് നയത്തിലാണ് ഇക്കാര്യം വ്യക്ത്യമാക്കിയിട്ടുള്ളത്. 70 വയസിനു മുകളിൽ പ്രായമുള്ളവർക്കായിരുന്നു നേരത്തെ ഇത് ബാധകമായിരുന്നത്.
65 വയസിനു മുകളിൽ പ്രായമുള്ളവർ ഹജ്ജിന് അപേക്ഷിച്ചാൽ അടിയന്തരമായി തന്നെ അവരുടെ അക്ഷ പരിഗണിക്കും ജിദ്ദ – ഇന്ത്യൻ കോൺസുൽ ജനറലായ മുഹമ്മദ് ഷാഹിദ് ആലമാണ് പുതിയ ഹജ്ജ് നയം പുറത്തുവിട്ടത്. അടുത്ത വർഷം മുതൽ 150 തീർത്ഥാടകർക്ക് ഒരു വളൻ്റിയർ എന്ന നിലയിലും അനുവദിയ്ക്കും.
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ടയിൽ അടുത്ത തവണ മുതൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലും സ്വകാര്യ ഗ്രൂപ്പുകൾക്ക് 30 ശതമാനവും അനുവദിയ്ക്കും. ഇന്ത്യയിലെ ഹാജിമാരുടെ വിവരങ്ങൾ ലഭ്യമാക്കിയുള്ള സുവിധ ആപ് അടുത്ത വർഷം കൂടുതൽ പരിഷ്ക്കരിച്ച് ഇറക്കുമെന്നും കോൺസുൽ ജനറൽ അറിയിച്ചു.
