കൊച്ചിയിലെ തേവര – കുണ്ടന്നൂർ പാലം 30 ദിവസം അടച്ചിടും. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് അറ്റകുറ്റ പണികൾക്കായി പാലം അടച്ചിടുന്നത്. പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ച് പുതുക്കി പണിയുന്നതിനാണ് പൂർണമായും അടച്ചിടുന്നത്.
അധ്യാധുനിക ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലത്തിലെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ പാലം അടച്ചിടുകയും രണ്ടു ദിവസത്തെ പണികൾ നടത്തി ഈ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിയാത്തതിനാൽ വീണ്ടും പാലം അടച്ചിട്ട് ടാർ പൊളിച്ചു നീക്കി പുതുതായി ടാർ ചെയ്തു. എന്നാൽ അതും അധികനാൾ നിന്നില്ല. ആ സാഹചര്യത്തിലാണ് അത്യാധുനിക ജർമൻ സാങ്കേതിവിദ്യയിൽ തന്നെ പാലം പുതുക്കി പണിയാൻ തീരുമാനിച്ചത്.