തുറന്ന പോരിൽ ശശീന്ദ്രനും പി സി ചാക്കോയും

At Malayalam
2 Min Read

പോര് കടുപ്പിച്ച് കേരളത്തിലെ എൻ സി പി ഘടകം. മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിച്ച് തൃശൂരിൽ യോഗം വിളിച്ച പാർടി സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററെ പാർട്ടി സംസ്ഥാന പ്രസിഡൻ്റായ പി സി ചാക്കോ സസ്പെൻ്റു ചെയ്തു. പിന്നാലെ, സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്ന് ശശീന്ദ്രൻ പി സി ചാക്കോയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് കയ്യോടെ നിഷേധിച്ചെന്നു മാത്രമല്ല, രാജൻ മാസ്റ്ററുടെ നടപടി പാർട്ടി വിരുദ്ധമാണന്നും വിമത നീക്കമാണന്നു പറയുകയും ചെയ്തു. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങൾ എ കെ ശശീന്ദ്രൻ പുറത്തു പറയരുതെന്നും ചാക്കോ നിർദേശിച്ചു.

ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് ചാക്കോ ശ്രമിച്ചത്. ഇതിനായി പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ വരെ കണ്ട് ചർച്ച നടത്തിയെങ്കിലും നീക്കം ഇനിയും വിജയിച്ചിട്ടില്ല. ഈ നീക്കത്തെ എതിർക്കുകയും ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററെയാണ് ചാക്കോ സസ്പെൻ്റ് ചെയ്തത്. സസ്പെൻഷനെതിരെ ശശീന്ദ്രൻ പരസ്യമായി രംഗത്തു വരികയും ശരത് പവാറിന് കത്ത് അയക്കുകയും ചെയ്തു. ഇതും ചാക്കോയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

മന്ത്രിയെ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്താൻ പി സി ചാക്കോയും തോമസ് കെ തോമസ് എം എൽ എയും ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തിരക്കിലായിരുന്നതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഒക്ടോബർ മൂന്നിനാണ് മുഖ്യമന്ത്രിയുമായി ചർച്ചക്ക് ഇനി സമയം നിശ്ചയിച്ചിരിക്കുന്നത്.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment