വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചതായി ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു. പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റു സഹായ വാഗ്ദാനങ്ങൾ വേറെ ഉണ്ടെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കേരളമെന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യം ശക്തമായി ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു. അതിശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിലേക്ക് പോകുമെന്നും കേരളത്തിൽ ബി ജെ പിക്ക് വളരാൻ കഴിയാത്തതിന്റെ പകപോക്കലാണ് കേന്ദ്രം കേരളത്തോടു ചെയ്യുന്നതെന്നും അവർ പറഞ്ഞു.
