സ്‌പോട്ട് അലോട്ട്‌മെന്റ്

At Malayalam
0 Min Read

തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്,  നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് 2024 – 25 വർഷത്തെ പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബർ ആറിന് എൽ ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.  

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ ബി എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ട്യൂഷൻ ഫീസ് അടയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Share This Article
Leave a comment