സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കലക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട്ട് റവന്യൂ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിര്‍മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കലക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.അതേസമയം,21 ഓളം ലൈഫ് മിഷൻ വീടുകൾ നിർമിക്കാൻ ആവശ്യമായ തുകയാണ് കലക്‌ടർ ബംഗ്ലാവിനായി സർക്കാർ അനുവദിച്ചതെന്ന് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷന്‍ നിര്‍മാണം നിലച്ചതോടെ ഒമ്പത് ലക്ഷം പേരാണ് വീടിനായി ക്യൂവില്‍നിൽക്കുന്നത്. 717 കോടി രൂപ ബജറ്റില്‍ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിര്‍മാണത്തിന് കൊടുത്തത് മൂന്നുശതമാനം മാത്രമാണ്.
കോട്ടയം കലക്ടറുടെ ബംഗ്ലാവ് നവീകരിക്കാൻ 85ലക്ഷം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
