പി ആർ ശ്രീജേഷിന് ആദരവായി ഐ എ എസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്കു കത്തു നൽകി. പാരിസ് ഒളിമ്പിക്സിലും ഹോക്കിയിൽ രാജ്യത്തിനു വെങ്കല മെഡൽ നേടി തന്ന ശ്രീജേഷിന് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത ഇതിഹാസ തുല്യമായ കരിയറാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ ഒളിമ്പിക്സ് അസോസിയേഷൻ പറയുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടറായിട്ടാണ് ശ്രീജേഷ് ഇപ്പോൾ ജോലി ചെയ്തു വരുന്നത്. പാരിസ് ഒളിമ്പിക്സോടെ ഹോക്കിയിൽ നിന്നും വിരമിയ്ക്കുമെന്ന് അറിയിച്ചിരുന്ന പി ആർ ശ്രീജേഷ് ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിനായി വെങ്കല മെഡലും നേടിയിരുന്നു.